---
title: "കേളകം തോമസ് എച്ച്എസ്എസിൽ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു"
english_title: "Kelakam Thomas HSS 80th Independence Day 2026 Celebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378736/kelakam-thomas-hss-80th-independence-day-celebration`"
published_at: "2026-08-16T07:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a811cb12a029_1000236592.jpg"
keywords: ["Kelakam", "Thomas HSS", "Independence Day", "Flag Hoisting"]
---

# കേളകം തോമസ് എച്ച്എസ്എസിൽ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു

> **Lead Summary:** **കേളകം**: രാജ്യത്തിന്റെ 80 ാം സ്വാതന്ത്ര്യ ദിനം കേളകം തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എന്‍ ഐ ഗീവർഗീസ് പതാക ഉയർത്തി.

## Article Content

**കേളകം**: രാജ്യത്തിന്റെ 80 ാം സ്വാതന്ത്ര്യ ദിനം കേളകം തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എന്‍ ഐ ഗീവർഗീസ് പതാക ഉയർത്തി.

പിടിഎ പ്രസിഡണ്ട് ജിൽസ് വർഗീസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ എം വി മാത്യു, മദേഴ്സ് ഫോറം പ്രസിഡണ്ട് ജിമോൾ, പിടിഎ വൈസ് പ്രസിഡണ്ട് അമ്പിളി ടി ഡി, സ്റ്റാഫ് സെക്രട്ടറി സീന ഇ എസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ദേശീയ ഗാനം, ദേശഭക്തിഗാനം, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയും ഉണ്ടായിരുന്നു. തുടർന്ന്, കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378736/kelakam-thomas-hss-80th-independence-day-celebration`)